സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന്
1480322
Tuesday, November 19, 2024 7:28 AM IST
തൊടുപുഴ: മദ്യത്തെയും ലോട്ടറിയെയും പ്രധാന വരുമാന മാർഗമായി സ്വീകരിച്ച് മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാർ തിരുത്തണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ ആവശ്യപ്പെട്ടു. വ്യാപകമായി ബാറുകളും മദ്യവില്പനശാലകളും അനുവദിക്കുന്ന നടപടിക്കെതിരെേ മദ്യനിരോധനസമിതി ചേലച്ചുവട്ടിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി ജില്ലാ പ്രസിഡന്റ് സിൽബി ചുനയംമാക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോയി മണ്ണാംപറന്പിൽ, സി.ആർ. വിനോദ്, ജോസ് മലേക്കുടി, സെബാസ്റ്റ്യൻ പാലത്തിങ്കൽ, ജോസ് കടന്പനാട്ട് എന്നിവർ പ്രസംഗിച്ചു.