തൊ​ടു​പു​ഴ: വാ​ഹ​ന സ​ർ​വീ​സ് സെ​ന്‍റ​റി​ൽ സ​ർ​വീ​സി​നു കൊ​ണ്ടു വ​ന്ന ആം​ബു​ല​ൻ​സി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നെച്ചൊ​ല്ലി ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യാഭീ​ഷ​ണി. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ - മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി​പ്പാ​ത​യി​ലെ സ​ർ​വീ​സ് സെ​ന്‍റ​റി​ലാ​ണ് വാ​ഹ​നം കൊ​ണ്ടു​വ​ന്ന ഇ​ട​വെ​ട്ടി സ്വ​ദേ​ശി ക​ബീ​ർ പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ബീ​റി​ന്‍റെ ആം​ബു​ല​ൻ​സ് ര​ണ്ട് ദി​വ​സം മു​ൻ​പ് സ​ർ​വീ​സ് ചെ​യ്ത് ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ങ്കി​ലും വീ​ണ്ടും അ​തേ ത​ക​രാ​ർ സം​ഭ​വി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്രശ്നമുണ്ടാ​യ​ത്. ജീ​വ​ന​ക്കാ​ർ വി​വ​ര അറിയിച്ചതിനെത്തുടർന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ക​ബീ​റി​നെ അ​നു​ന​യി​പ്പി​ച്ചു. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കി.