വോട്ടർപട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിലെത്തി
1480321
Tuesday, November 19, 2024 7:28 AM IST
ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള വോട്ടർ പട്ടിക നിരീക്ഷകൻ കെ.ബിജു ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും ചേർന്നു.
ഒക്ടോബർ 28 ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ രാഷ്ട്രീയ കക്ഷികൾക്ക് വിശദീകരണം നൽകി. വോട്ടർപട്ടികയുടെ കോപ്പികൾ താലൂക്ക് ഇലക്ഷൻ വിഭാഗങ്ങളിലും, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷൻ കമ്മീഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ ഓണ്‍ലൈനായി നൽകണം.
ആക്ഷേപങ്ങൾ പരിശോധിച്ചും അപാകതകൾ പരിഹരിച്ചതിനും ശേഷം ജനുവരി ആറിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തിരിച്ചറിയിൽ കാർഡിലെ തെറ്റ് തിരുത്തൽ, മേൽവിലാസത്തിലെ മാറ്റം, വോട്ടർ കാർഡ് മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തൽ എന്നീ ആവശ്യങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. മരിച്ചവരെയും സ്ഥലംമാറി പോയവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷകൾ നൽകണം.