നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​മ്പാ​ടും​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ​ട്ടം കോ​ള​നി മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ്ര​സ​വം പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​ണ്. പ​ല​പ്പോ​ഴും സ്വ​കാ​ര്യ വെ​റ്റ​റി​ന​റി ക്ലി​നി​ക്കു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ഡോ​ക്ട​റു​ടെ അ​ഭാ​വം മൂ​ലം ക്ഷീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പല പ​ദ്ധ​തി​ക​ളും അ​വ​താ​ള​ത്തിലാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​റെ നി​യ​മി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ആ​രം​ഭി​ക്കാ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.