ക​ട്ട​പ്പ​ന: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ലാ എ​സ്റ്റേ​റ്റ് മ​സ്‌​ദൂ​ർ സം​ഘം (ബി​എം​എ​സ്) ഇ​ന്നു രാ​വി​ലെ 11ന് ​പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം പ്ലാ​ന്‍റേ​ഷ​ൻ ഇൻ​സ്പെ​ക്‌​ട​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. പീ​രു​മേ​ട്ടി​ൽ പ്ലാ​ന്‍റേ​ഷ​ൻ മ​സ്‌​ദൂ​ർ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി വ​ർ​ഗീ​സും നെ​ടു​ങ്ക​ണ്ട​ത്ത് ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. മ​ധു​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ക, ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക, മി​നി​മം വേ​ത​നം 800 രൂ​പ​യാ​ക്കു​ക, പ​രി​ധി​യി​ല്ലാ​തെ നി​യ​മാ​നു​സൃ​ത ബോ​ണ​സ് ന​ൽ​കു​ക, ഗ്രാ​റ്റു​വി​റ്റി, പി​എ​ഫ് കു​ടി​ശി​ക ന​ൽ​കു​ക, പൂ​ട്ടി​യ തോ​ട്ട​ങ്ങ​ൾ തു​റ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം