ദേശീയ വോട്ടര്‍ ദിനം: ജില്ലാതല ആഘോഷം ഒളശ സ്കൂളില്‍
1508366
Saturday, January 25, 2025 6:42 AM IST
കോട്ടയം: ദേശീയ വോട്ടര്‍ ദിനത്തിന്റെ ഭാഗമായി ജില്ലാതല ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് ഒളശ സർക്കാർ അന്ധവിദ്യാലയത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും. സബ് കളക്ടര്‍ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിക്കും.
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സ്വീപ് പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും മെമന്റോ, സര്‍ട്ടിഫിക്കറ്റ് വിതരണം ചടങ്ങില്‍ നടക്കും.
പുഞ്ച സ്പെഷല്‍ ഓഫീസറും സ്വീപ് ജില്ലാ കോഓര്‍ഡിനേറ്ററുമായ എം. അമല്‍ മഹേശ്വര്, തഹസീല്‍ദാര്‍ എസ്.എന്‍. അനില്‍ കുമാര്‍, ഒളശ സർക്കാർ അന്ധ വിദ്യാലയം ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് എസ്. ശ്രീലതകുമാരി,
ഇലക്ഷന് ലിറ്ററസി ക്ലബ്ബ് ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ ഡോ. വിപിന്‍ വര്‍ഗീസ്, ടി. സത്യന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് പി. അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.