കെ. ദാമോദരൻ അനുസ്മരണം
1572979
Friday, July 4, 2025 11:41 PM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം ജനകീയ വായനശാലയിൽ നടത്തി. പനമറ്റം ദേശീയ വായനശാലാ സെക്രട്ടറി കെ. ഷിബു അനുസ്മരണപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ബാബുലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതിയംഗം കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എസ്. സന്ദീപ് ലാൽ, സന്തോഷ്കുമാർ, രാഹുൽ പ്രസാദ്, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥശാലാ പ്രവർത്തകനും വേലകളി ആശാനുമായിരുന്ന ഇരിക്കാട്ട് എ.ആർ. കുട്ടപ്പൻനായരുടെ നിര്യാണത്തിൽ അനുശോചിച്ചു.