കെപിസിസി പ്രസിഡന്റ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍
1573208
Saturday, July 5, 2025 7:10 AM IST
കോട്ടയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയെ സന്ദര്‍ശിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി. അനില്‍കുമാര്‍ എംഎല്‍എ, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചാണ്ടി ഉമ്മന്‍ എന്നിവരും കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ടോം കോര, സിബി ജോണ്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ദേവലോകം അരമനയില്‍ മാനേജര്‍ യാക്കോബ് റമ്പാന്, സഭാ സെക്രട്ടറി ബിജു ഉമ്മന്‍, ബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോര്‍ എപ്പിസ്കോപ്പാ എന്നിവര്‍ ചേര്‍ന്ന് കെപിസിസി അധ്യക്ഷനെ സ്വീകരിച്ചു.