വിശ്വകർമസഭ പ്രതിഷേധിച്ചു
1573216
Saturday, July 5, 2025 7:16 AM IST
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് കേരള വിശ്വകർമ സഭ തലയോലപ്പറമ്പ് ശാഖാ അംഗം മേപ്പാട്ടുകുന്നേൽ ഡി.ബി. ബിന്ദു മരിക്കാൻ ഇടയായ സംഭവത്തിൽ കേരള വിശ്വകർമ സഭ കോട്ടയം താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു.
പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട ബിന്ദു. അവരുടെ മകനോ മകൾക്കോ സർക്കാർ ജോലി നൽകണമെന്നും മകളുടെ വിദ്യാഭ്യാസ ലോൺ എഴുതിത്തള്ളുകയും കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുരളി തകിടിയേൽ, സെക്രട്ടറി വി.കെ. അനൂപ് കുമാർ, ട്രഷറർ കെ.കെ. അനിൽകുമാർ, ദിലീപ് നാട്ടകം, സാബു മറ്റക്കര തുടങ്ങിയവർ പ്രസംഗിച്ചു.