നിരണം തീര്‍ഥാടനം നാളെ
1573212
Saturday, July 5, 2025 7:11 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി-എസ്എംവൈഎം നേതൃത്വം നല്കുന്ന 19-ാമത് നിരണം തീര്‍ഥാടനം നാളെ നടത്തും. രാവിലെ ഏഴിന് മെത്രാപ്പോലീത്തന്‍ പള്ളിയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടപള്ളിയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തീര്‍ഥാടനം ആരംഭിക്കും. കത്തിച്ചതിരി പ്രസിഡന്റ് അരുണ്‍ ടോം തോപ്പിലിനും യുവദീപ്തി പതാക ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസിനും നല്കി അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.
അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ആമുഖപ്രസംഗവും കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന്, ളായിക്കാട്, ഇടിഞ്ഞില്ലം, വേങ്ങല്‍, കാവുംഭാഗം, പൊടിയാടി വഴി നിരണത്ത് എത്തും. തുടര്‍ന്ന് കല്‍വിളക്കില്‍ തിരി തെളിയിക്കും.
തീര്‍ഥാടകര്‍ തിരുശേഷിപ്പ് കൂടാരത്തിലെ പ്രാര്‍ഥനയ്ക്കുശേഷം നേര്‍ച്ച ഭക്ഷണം സ്വീകരിക്കും. അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് എന്താനാ പ്രാര്‍ഥനയും സന്ദേശവും നല്‍കും. ഫാ. ടോണി പുതുവീട്ടില്‍ക്കളം, ക്രിസ്റ്റി കെ. കുഞ്ഞുമോന്, സിസ്റ്റര്‍ തെരസിന, അലക്സ് മഞ്ഞുമേല്‍, ലാലിച്ചന്‍ മറ്റത്തില്‍, ക്രിസ്റ്റിന് സേവ്യര്‍, ജോയല്‍ ജോണ്‍ റോയി, ലൂസി ഫിലിപ്പോസ്, ഡെന്നി തോമസ്, റിയ പുന്നശേരി എന്നിവര്‍ നേതൃത്വം നല്‍കും.