റോഡില്‍ ചെളിമണ്ണ്; യാത്രക്കാര്‍ ദുരിതത്തില്‍
1572986
Friday, July 4, 2025 11:41 PM IST
പാലാ: ഭൂമി മണ്ണിട്ട് ഉയര്‍ത്തുന്നതിനായി അലക്ഷ്യമായി കൊണ്ടുവന്ന മണ്ണ് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ നിരന്നതു മൂലം പുലിയന്നൂര്‍ ജംഗ്ഷന് മുതല്‍ മുത്തോലി ജംഗ്ഷന് വരെ ചെളിമണ്ണ് നിറഞ്ഞു വഴിയാത്രക്കാര്‍ക്കും ടുവീലര്‍ യാത്രക്കാര്‍ക്കും യാത്ര ദുരിതമാകുന്നു.
മണ്ണ് ഉണങ്ങി വഴിയോരത്തെ കടകളില്‍ പൊടി നിറയുന്നത് കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡില്‍ പിഡബ്ല്യുഡി ഓഫീസിന് സമീപത്താണ് സംഭവം.