ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം ത​​ക​​ര്‍​ന്നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ മ​​ര​​ണ​​പ്പെ​​ട്ട ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഉ​​മ്മാം​​കു​​ന്ന് മേ​​പ്പോ​​ത്തു​​കു​​ന്നേ​​ല്‍ വി​​ശ്രു​​ത​ന്‍റെ ഭാ​​ര്യ ബി​​ന്ദു​​വി(52)​​ന് ​നാ​​ട് ക​​ണ്ണീ​​രോ​​ടെ വി​​ട​​യേ​​കി. പോ​​സ്റ്റ്മോ​​ര്‍​ട്ട​​ത്തി​​നു​​ശേ​​ഷം മു​​ട്ടു​​ചി​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ രാ​​വി​​ലെ 8.45ന് ​​വീ​​ട്ടി​​ലെ​​ത്തി​​ച്ച​​പ്പോ​​ള്‍ മു​​ത​​ല്‍ ഉ​​മ്മാം​​കു​​ന്നി​​ലെ വീ​​ട്ടി​​ലേ​​ക്ക് നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ത്തു​​നി​​ന്നാ​​യി വ​​ന്‍​ജ​​നാ​​വ​​ലി​​യാ​​ണ് ബി​​ന്ദു​​വി​​ന് അ​​ന്ത്യാ​​ഞ്ജ​​ലി അ​​ര്‍​പ്പി​​ക്കാ​​നാ​​യി എ​​ത്തി​​യ​​ത്.

വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍ എ​​ത്തി​​യ​​തോ​​ടെ ഉ​​ള്‍​പ്ര​​ദേ​​ശ​​ത്തി​​ലെ വീ​​ട്ടി​​ലേ​​ക്ക് ജ​​ന​​ത്തി​​നു സു​​ഗ​​മ​​മാ​​യി എ​​ത്താ​​ന്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സെ​ന്‍റ് ജോ​​ര്‍​ജ് പ​​ള്ളി​​യു​​ടെ മു​​ന്‍​വ​​ശം മു​​ത​​ല്‍ ബി​​ന്ദു​​വി​​ന്‍റെ വീ​​ടു​​വ​​രെ​​യു​​ള്ള നി​​ര​​ത്തി​​ലും മൃ​​ത​​ദേ​​ഹം പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​നു​​വ​​ച്ച വീ​​ടി​​നു സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ലും വൈ​​ക്കം ഡി​​വൈ​​എ​​സ്പി ടി.​​ബി. വി​​ജ​​യ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വൈ​​ക്കം, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, വെ​​ള്ളൂ​​ര്‍ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സേ​​നാം​​ഗ​​ങ്ങ​​ള്‍ ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി.

വീ​​ട്ടി​​ല്‍ സ്ഥ​​ല​​പ​​രി​​മി​​തി ഉ​​ള്ള​​തി​​നാ​​ല്‍ സ​​മീ​​പ​​ത്ത് താ​​മ​​സി​​ക്കു​​ന്ന സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടു​​വ​​ള​​പ്പി​​ലാ​​ണു ചി​​ത​​യൊ​​രു​​ക്കി​​യ​​ത്. ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ ആ​​യി​​ര​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ സം​​സ്‌​​കാ​​രം ന​​ട​​ത്തി. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ രാ​​വി​​ലെ 10.30നു ​​വീ​​ട്ടി​​ലെ​​ത്തി അ​​ന്ത്യോ​​പ​​ചാ​​ര​​മ​​ര്‍​പ്പി​​ച്ചു.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ​ജോ​​സ​​ഫ്, എം​​എ​​ല്‍​എ​​മാ​​രാ​​യ സി.​​കെ. ആ​​ശ, മോ​​ന്‍​സ് ജോ​​സ​​ഫ്, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, എ.​​പി. അ​​നി​​ല്‍​കു​​മാ​​ര്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, പി.​​സി. വി​​ഷ്ണു​​നാ​​ഥ്, സി​​പി​​ഐ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് വി​​ശ്വം, കെ.​​സി. ജോ​​സ​​ഫ്, പി.​​സി. തോ​​മ​​സ്, ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ബി​​ജെ​​പി നേ​​താ​​വ് ശോ​​ഭാ​ സു​​രേ​​ന്ദ്ര​​ന്‍ തു​​ട​​ങ്ങി സ​​മൂ​​ഹ​​ത്തി​​ന്‍റെ നാ​​നാ​​തു​​റ​​ക​​ളി​​ലു​​ള്ള​​വ​​ര്‍ അ​​ന്ത്യ​മോ​പ​​ചാ​​ര​​മ​​ര്‍​പ്പി​​ച്ചു.