സെന്റ്ഗിറ്റ്സിൽ എഫ്ഡിപിക്ക് തുടക്കമായി
1484419
Wednesday, December 4, 2024 7:11 AM IST
കോട്ടയം: സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗം എഐസിടിഇ അടല്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് (എഫ്ഡിപി) തുടക്കമായി.
ഇലക്ട്രോണിക് ചിപ്പ് ഡിസൈനില്‍ സെമികണ്ടക്ടര്‍ ഡിവൈസുകളുടെയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന എഫ്ഡിപി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി അക്കാഡമിക് ഡീന്‍ ഡോ. അലക്സ് പി. ജയിംസ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. സുധ അധ്യക്ഷത വഹിച്ചു. റിസര്‍ച്ച് ഡീന്‍ ഡോ. എം.ഡി. മാത്യു, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. റിബോയ് ചെറിയാന്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ.എസ്. ശ്രീകല, കോഓര്‍ഡിനേറ്റര്‍ ഡോ. അജിത് രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.