ആയുര്‍വേദ ദിനം: നാട്ടകം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആഘോഷം
1467012
Wednesday, November 6, 2024 6:35 AM IST
കോട്ടയം: ആയുര്‍വേദ ദിനത്തോടനുബന്ധിച്ചു നാട്ടകം ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ഔഷസന്ധ്യ പ്രദര്‍ശനം, ഫുഡ് എക്സ്പോ, ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുള്ള സെല്‍ഫി പോയിന്റ് എന്നിവയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
നഗരസഭാംഗം സി.ജി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എച്ച്. മുഹ്സിന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ.ടി. അമ്പിളി കുമാര്‍, കൗണ്‍സിലര്‍ ദിവ്യമോള് എന്നിവര്‍ പ്രസംഗിച്ചു.