ഗ്രാമീണ വികസനത്തിനു മുന്‍ഗണന നല്‍കും: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1461030
Monday, October 14, 2024 11:37 PM IST
പാളയം: എംപി ഫണ്ടിലൂടെയും കേന്ദ്രപദ്ധതികളിലൂടെയും ഗ്രാമീണവികസനത്തിന് മുന്‍ഗണന നല്‍കുമെന്നും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് കൂടുതല്‍ കേന്ദ്രപദ്ധതികള്‍ എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാളയം സെന്റ് സേവ്യേഴ്സ് യുപി സ്കൂളില്‍ നിര്‍മിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെ സമര്‍പ്പണം നടത്തുകയായിരുന്നു എംപി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഹെഡ്മിസ്ട്രസ് സീമ മാത്യു, സന്തോഷ് കാവുകാട്ട്, സി.സി. മൈക്കിള്‍, ജോയി കുളിരാനി, ആല്‍ബര്‍ട്ട് വൈക്കത്തേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.