കുറുവച്ചനെ കാണാന്‍ സുരേഷ് ഗോപിയെത്തി
1460440
Friday, October 11, 2024 5:18 AM IST
ഇടമറ്റം: പൃഥ്വിരാജ് നായകനായി എത്തിയ ‘കടുവ' എന്ന സിനിമയുടെ കഥയ്ക്ക് ആസ്പദമായ പാലാ ഇടമറ്റം കുരുവിനാക്കുന്നേല്‍ കു റുവച്ചനെ കാണാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി.
കഴിഞ്ഞ ദിവസം പാലായില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി കുറുവച്ചന്റെ ഇടമറ്റത്തെ ഭവനത്തിലെത്തുകയായിരുന്നു. തന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സുരേഷ് ഗോപി ആയിരുന്നുവെന്ന് കുറുവച്ചന് പറഞ്ഞിരുന്നു.
സുരേഷ് ഗോപിയെ നായകനാക്കി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതകഥ പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട അനുമതി ഉടന്‍ ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.