മൂഴൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി ഐപി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
1572295
Wednesday, July 2, 2025 10:41 PM IST
മൂഴൂര്‍: അകലക്കുന്നം പഞ്ചായത്തിലെ മൂഴൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയുടെ പുതിയ ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, പഞ്ചായത്തംഗം ജാന്‍സി ബാബു, ശ്രീലത ജയന്, ജേക്കബ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധാ വി. നായര്‍, ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, ജോബി ജോമി, പഞ്ചായത്ത് അംഗങ്ങളായ ജീനാ ജോയി, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് ഐപി ബ്ലോക്ക് നിർമാണം പൂര്‍ത്തീകരിച്ചത്. മൂന്നു നിലകളിലായുള്ള ഐപി ബ്ലോക്കില്‍ 30 കട്ടിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചകര്‍മ ചികിത്സ ഉള്‍പ്പെടെയുള്ള കിടത്തിചികിത്സാസൗകര്യങ്ങള് ഐപി ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.