കുരിശുംമൂട് എസ്ജെസിസിയില് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു
1460157
Thursday, October 10, 2024 6:25 AM IST
ചങ്ങനാശേരി: കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ അങ്കണത്തില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമ ജോബ് മൈക്കിള്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, അക്കാദമിക് ഡയറക്ടര്‍ ഫാ. ജിന്റോ മുരിയങ്കരി, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, അസിസ്റ്റന്റ് ബര്‍സാര്‍ എബിന് ഫിലിപ്പ്, കോളജ് എന്‍ എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നിധിന് ബാബു എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ ശുചീകരണ യജ്ഞവും നടന്നു. ബിജോയ് ശങ്കറാണ് പ്രതിമയുടെ ശില്പി.