പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യിൽ കഴിഞ്ഞി​രു​ന്ന ഗ​ർ​ഭി​ണി മ​രി​ച്ചു
Thursday, July 4, 2024 11:11 PM IST
കൊ​ല്ലം: പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ചു. നി​ല​മേ​ൽ നെ​ട്ട​യം സൗ​മ്യ​ഭ​വ​നി​ൽ വി​ഷ്ണു‌​വി​ന്‍റെ ഭാ​ര്യ സൗ​മ്യ(23)​യാ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

ക​ഴി​ഞ്ഞ ഒ​ന്നി​നു പ​നി​യും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി​യാ​ണ് സൗ​മ്യ മ​രി​ച്ച​ത്.

ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു സൗ​മ്യ. ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ച്ചു.