കുറിച്ചി പഞ്ചായത്ത് ഓഫീസില്‍ ബിജെപി പ്രതിഷേധം
1339442
Saturday, September 30, 2023 2:41 AM IST
ചിങ്ങവനം: ലൈഫ് ഭവന പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്നതില്‍ പ്രതിഷേധിച്ച് ബിജെപി കുറിച്ചി പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധ സമരം നടത്തി.
ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ജനറല്‍ വിഭാഗക്കാര്‍ക്കു വീട് എന്നത് വിദൂര സ്വപ്നമായി മാറി. വസ്തു വാങ്ങേണ്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം എന്നു ലഭിക്കുമെന്നു പറയാനാകുന്നില്ല. ഈ വിഭാഗക്കാര്‍ക്ക് ഇനിയും വസ്തു വാങ്ങാനോ ഭവനം നിര്‍മിക്കാനോ അവസരം നല്‍കിയിട്ടില്ല.
ബിജെപി കുറിച്ചി, ഇത്തിത്താനം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഇത്തിത്താനം ഏരിയ പ്രസിഡന്റ് കെ.കെ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ശൈലജ സോമന്, കെ.എന്‍. മഞ്ജു, ആര്യമോള് പി. രാജ്, ബിജെപി നേതാക്കളായ ബിജു മങ്ങാട്ടുമഠം, ജയപ്രകാശ് വാകത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.