കേരകര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: മോൻസ് ജോസഫ്
1338748
Wednesday, September 27, 2023 3:07 AM IST
കടുത്തുരുത്തി: നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
കേരള കോണ്‍ഗ്രസിന്റെയും കേരള കര്‍ഷക യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ 100 കേന്ദ്രങ്ങളില്‍ നടത്തുന്ന കേരകര്‍ഷക സൗഹാര്‍ദ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി സഹകരണാശുപത്രിയ്ക്ക് സമീപത്തുള്ള കുന്നശേരി തെങ്ങിന് പുരയിടത്തില്‍ തെങ്ങിന്‍തൈ നട്ടുകൊണ്ടാണ് ജില്ലാതല പരിപാടി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തത്. മികച്ച നാളികേര കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു.
കേര കര്‍ഷക സൗഹാര്‍ദ സംഗമത്തില്‍ കര്‍ഷകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ മുന്‍ എംപി ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, നേതാക്കളായ ഇ.ജെ. ആഗസ്തി, പ്രഫ ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, വി.ജെ. ലാലി, ജെയ്സണ്‍ ജോസഫ്, വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, കര്‍ഷക യൂണിയന് നേതാക്കളായ ജോര്‍ജ് കിഴക്കുരശേരി, ജോണി പുളിന്തടം, സോജന് ജോര്‍ജ്, ബിജോയി പ്ലാത്താനം കുഞ്ഞ് കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നാളികേര സൗഹാര്‍ദസംഗമം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന അറിയിച്ചു.