ലഹരിക്കെതിരേ കത്തോലിക്ക കോൺഗ്രസ് ഉപവാസ ധര്‍ണ നടത്തി
1247528
Saturday, December 10, 2022 12:53 AM IST
കൂത്രപ്പള്ളി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിനാശകരമായ ലഹരി വിപത്തിനെതിരേ കൂത്രപ്പള്ളി ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കൂത്രപ്പള്ളി കവലയില്‍ ഉപവാസ ധര്‍ണ നടത്തി. ഇടവക വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് സാവിയോ അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ആന്റണി സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ജോര്‍ജ്കുട്ടി മുക്കത്ത്, ബിനു ഡോമിനിക്, ജിനോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.