ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; മൂന്നുകോടി നഷ്ടപ്പെട്ടു
1591408
Saturday, September 13, 2025 11:31 PM IST
ഹരിപ്പാട്: ഓൺലൈൻ ട്രേഡിംഗ് നടത്തി മൂന്നു കോടി രൂപ നഷ്ടപ്പെട്ടു. സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം പെരുന്തൽമണ്ണ ഏലംകുളം ചിലത്ത് വീട്ടിൽ അബ്ദുൾ നാസർ ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
ഹരിപ്പാട് സ്വദേശിയായ അറുപതുകാരനാണ് പണം നഷ്ടപ്പെട്ടത്. ജൂൺ മാസം മുതലാണ് വാട്സ് അപ്പ് വഴി ഓൺലൈൻ ട്രെഡിംഗ് ലിങ്ക് ഇയാൾക്കു ലഭിക്കുന്നത്. ജൂൺ 25 ഇയാളുടെ ഹരിപ്പാട് എസ്ബിഐ ശാഖയിൽനിന്നും 5000 രൂപ നിക്ഷേപിച്ച് ട്രേഡിംഗ് ആരംഭിച്ചു.
തുടർന്നും അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലതവണയായി മൂന്നു കോടി രൂപ അയച്ചുകൊടുത്തു. ഓഗസ്റ്റ് 22ന് ഒന്നരലക്ഷം രൂപയും നൽകി. ഈ തുകയാണ് അവസാനം നൽകിയത്. അക്കൗണ്ടിൽനിന്നും തുക പിൻവലിക്കുന്നതിനായി യുടിആർ നമ്പർ നൽകുകയും ചെയ്തു. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നടക്കാതാവുകയും തുടർന്ന് ഹരിപ്പാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.