സ്നേഹ സതീര്‍ഥ്യ സംഗമവുമായി പൂര്‍വവിദ്യാര്‍ഥികള്‍
1591147
Friday, September 12, 2025 11:32 PM IST
എടത്വ: നാല്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ 1977 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുകൂടി. ചങ്ങനാശേരി കോണ്ടൂര് റിസോര്‍ട്ട് കണ്വന്ഷന് സെന്ററില്‍ മൂന്ന് അധ്യാപകരും അറുപത് പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്ത വിപുലമായ ചടങ്ങ് അധ്യാപകന് ടി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അധ്യാപകന് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. അധ്യാപകന് എ.സഡ്. സക്കറിയ, ഫാ. സോജന് മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റാന്‍ലി തോമസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ മോട്ടിവേഷന്‍ ക്ലാസും നടന്നു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് മില്ലേനിയം അവാര്‍ഡ് കരസ്ഥമാക്കിയ പി.എ. തോമസ് സ്രാമ്പിക്കലിനെ ആദരിച്ചു. അത്തപ്പൂക്കളം, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും തുടര്‍ന്ന് വിഭവസമൃദ്ധമായ ഉച്ചയൂണിനും ശേഷം 2027ല്‍ അന്‍പതാം വാര്‍ഷികത്തില്‍ വീണ്ടും സംഗമിക്കാം എന്ന തീരുമാനത്തിലാണ് പൂര്‍വവിദ്യാര്‍ഥികള്‍ പിരിഞ്ഞത്. മാത്യു സക്കറിയ മാടക്കശേരില്, മേഴ്സി ചീരംവേലില്‍ എന്നിവര്‍ നേതൃത്വം നല്കി.