ഫാ. ഗില്‍ബര്‍ട്ട് മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍
1591409
Saturday, September 13, 2025 11:31 PM IST
ആലപ്പുഴ: കാര്‍മല്‍ പോളിടെക്നിക് കോളജിൽ അവസാന വര്‍ഷ പരീക്ഷയില്‍ ഓവറോള്‍ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ഥിക്ക് ഫാ. ഗില്‍ബര്‍ട്ട് മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ നല്കി ആദരിക്കുന്നു. കാര്‍മല്‍ അലുമ്നി അസോസിയേഷന്റെ 37-ാമത് ഫാ. ഗില്‍ബര്‍ട്ട് പാലക്കുന്നേല്‍ അനുസ്മരണവും ഗില്‍ബര്‍ട്ട് മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും 15ന് കോളജ് അങ്കണത്തില്‍ നടക്കും.
സമ്മേളനത്തില്‍ സിംഗപ്പൂരിലെ ഗള്‍ഫ് ടര്‍ബോ സൊല്യൂഷന്‍സ് അഡൈ്വസര്‍ (മുന്‍ മാനേജിംഗ് ഡയറക്ടര്‍) കെ. മുരളീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. ഓവറോള്‍ ഫസ്റ്റ് റാങ്ക് ജേതാവ് എം.പി. കാശ് നാഥന് ഫാ. ഗില്‍ബര്‍ട്ട് മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ അദ്ദേഹം സമ്മാനിക്കും. സി.വി. ഗോപലകൃഷ്ണപ്പണിക്കര് അധ്യക്ഷത വഹിക്കുന്ന പൊതുയോഗം കോളജ് ചെയര്മാന് ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് ദേവസ്യ സിഎം ഐ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫാ. ജേക്കബ് കുര്യന് സിഎംഐ, ചെറിയാന് ജേക്കബ്, ബി. വിനു, ടോം ജോസഫ്, ജെഫിന് ചാക്കോ എന്നിവര്‍ പ്രസംഗിക്കും.