ലഹരിവസ്തുവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1591410
Saturday, September 13, 2025 11:31 PM IST
കായംകുളം: റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു 7.1 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശിയായ മുബാറക് അലി(37)യെയാണ് എക്സൈസ് സംഘം പിടികൂടിയത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തുകയായിരുന്നു ഇയാൾ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലഹരിവസ്തുക്കൾ എത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ ആർ. സന്തോഷ്കുമാർ, രാഹുൽ കൃഷ്ണൻ, ജി. ദീപു, രഞ്ജിത്, ജി. നന്ദഗോപാൽ, സവിത രാജൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.