ആ​ല​പ്പു​ഴ: ല​ഹ​രി​ക്ക​ടി​മ​യാ​യ​വ​രെ​യും ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളെ​യും ചാ​സ് ഏ​റ്റെ​ടു​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഒ​രു ദൗ​ത്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് അ​തി​രൂ​പ​ത ചാ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പ​ന​ക്കേ​ഴം.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ല്‍ 60 വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​ണ് ചാ​സ്. ത​ത്തം​പ​ള്ളി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും കു​ടും​ബ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ത​ത്തം​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മു​ക​ളേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ന​വീ​ന്‍ മ​മ്മൂ​ട്ടി​ല്‍ തി​രു​വോ​ണ സ​ന്ദേ​ശം ന​ല്‍​കി. സെ​ക്ര​ട്ട​റി കെ.​ജെ. ജോ​സ​ഫ് ക​ള​ത്തി​ല്‍, ജോ​ഷി വ​ര്‍​ഗീ​സ് നെ​ടി​യാ​പ​റ​മ്പ്, ഡി. ​ജോ​സ​ഫ് കൈ​ന​ക​രി, തൊ​മ്മി ജോ​സ​ഫ് ത​ട്ടു​ങ്ക​ല്‍, ലൈ​സാ​മ്മ മൈ​ക്കി​ള്‍, ജോ​ര്‍​ജ് മു​ള​ക്ക​ല്‍, ലാ​ലി​ച്ച​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.