എംസിഎ കർമ പദ്ധതി ഉദ്ഘാടനം
1514866
Sunday, February 16, 2025 11:53 PM IST
കറ്റാനം: മലങ്കര കാത്തലിക് അസോസിയേഷൻ കറ്റാനം വൈദിക ജില്ലയുടെ കർമ പദ്ധതി ഉദ്ഘാടനവും സത്യപ്രതിജ്ഞാ ചടങ്ങും കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ. ജോൺ ടി. ഏബ്രഹാം തേവരേത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം യു. പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലൂടെ കർമ പദ്ധതിയുടെ സൗരഭ്യം വരും തലമുറകൾക്ക് പ്രചോദനമാകണമെന്ന് എംഎൽഎ പറഞ്ഞു. കർമ പദ്ധതി പ്രകാശനം ജില്ലാ വികാരി ഫാ. ജോസ് വെൺമാലോട്ട് നിർവഹിച്ചു.
ജില്ലയിൽനിന്നുള്ള ഭദ്രാസന പ്രസിഡന്റ് അഡ്വ. അനിൽ ബാബുവിനെയും ഭദ്രാസന വൈസ് പ്രസിഡന്റ് ഡോ. ഷാജി എം. സ്റ്റാൻലിയെയും യു. പ്രതിഭ എംഎൽഎ ആദരിച്ചു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഫാ. ഡാനിയേൽ തെക്കേടത്ത് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ജിജി യോഹന്നാൻ ആത്മീയ ഉപദേഷ്ടാവ് ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ചേതനയുടെ അസി.ഡയറക്ടർ ഫാ. ഫിലിപ്പ് ജമ്മത്തുകളത്തിൽ, അഡ്വ. അനിൽബാബു, ഡോ. ഷാജി എം. സ്റ്റാൻലി, സിജു റോയ്, മാത്യു ഉമ്മൻ, ഷാരോൺ സാമുവൽ ആർ. ജോസഫ്, ജസീന്ത ജോൺ, ഡെയ്സി പഴകുളം എന്നിവർ പ്രസംഗിച്ചു.