ചേര്‍ത്തല മര്‍ച്ചന്റ്സ് അസോ. വാര്‍ഷിക പൊതുയോഗം 28ന്
1481585
Sunday, November 24, 2024 5:14 AM IST
ചേര്‍ത്തല: ചേര്‍ത്തലയിലെ വ്യാപാരികളുടെ സംഘടനയായ മര്‍ച്ചന്റ്സ് അസോസിയേഷന് ചേര്‍ത്തലയുടെ 51-ാമത് വാര്‍ഷിക പൊതുയോഗം 28ന് വടക്കേ അങ്ങാടി കവലയിലെ വിടിഎ എം ഹാളില്‍ നടക്കും. 1538 അംഗങ്ങളാണ് സംഘടനയിലുള്ളത്.
വാര്‍ഷിക പൊതുയോഗത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസോസിയേഷന് പ്രസിഡന്റ് കെ.വി. സാബുലാല്‍, വൈസ് പ്രസിഡന്റുമാരായ ബി. ഭാസി, ശ്രീവത്സലപ്പണിക്കര്, ജനറല്‍ സെക്രട്ടറി സിബി പഞ്ഞിക്കാരന്‍, ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് കര്‍ത്ത, സി.പി. കുഞ്ഞച്ചന്, എം.വി. മാത്യു, കെ.എ. ആന്റണി, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വ്യാപാരികളുടെ ക്ഷേമത്തിനും ആവശ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നതിനൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് സംഘടന മുന്നോട്ടുപോകുന്നത്. 28ന് രാവിലെ 10.30ന് മന്ത്രി പി. പ്രസാദ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് കെ.വി. സാബുലാല്‍ അധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ചികിത്സാസഹായ വിതരണവും വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍ സ്കോളര്‍ഷിപ്പ് വിതരണവും കൗണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തും.
മുതിര്‍ന്ന വ്യാപാരികളെ വൈസ് പ്രസിഡന്റ് ശ്രീവത്സലപണിക്കര് ആദരിക്കും. ജനറല്‍ സെക്രട്ടറി സിബി പഞ്ഞിക്കാരന്‍ റിപ്പോര്‍ട്ടും കണക്കും ട്രഷറര്‍ ജേക്കബ് ചെറിയാന് ബജറ്റും അവതരിപ്പിക്കും.