തേനി വഴി പഴനി കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്
1481580
Sunday, November 24, 2024 5:14 AM IST
ചേർത്തല: കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽനിന്ന് തേനി വഴി പഴനി സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ തുടങ്ങും. പുലർച്ചെ അഞ്ചിന് ചേർത്തലയിൽനിന്ന് ആരംഭിച്ച് വൈക്കം, കോട്ടയം മുണ്ടക്കയം കുമളി–കമ്പം തേനി വഴി ഉച്ചയ്ക്ക് 2.20ന് പഴനിയിലെത്തും.
3.30ന് തിരിച്ച് രാത്രി 12.30ന് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 380 രൂപയാണ് ടിക്കറ്റ് നിരക്ക്. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർ എ. അജി, എടിഒ എ. അജിത്, ജനറൽ കൺട്രോളർ ഇൻസ്പെക്ടർ ഡി. സാജൻ, ഡിപ്പോ എൻജിനിയർ വിനോദ് ബേബി, സൂപ്രണ്ട് എ. പ്രമീള കുമാരി, യൂണിയൻ പ്രതിനിധികളായ എം. രജിമോൻ, പി.എൽ. ഷാജി, ഡി. സജികുമാർ, പി.കെ. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.