ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​ക്കാ​ർ മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം 101-ാം ദി​വ​സം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​എ.​എ.​ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ടി​പ​ടി​യാ​യി മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും കു​റ​യ്ക്കു​മെ​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് മ​ദ്യ​ഷാ​പ്പു​ക​ൾ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​വാ​നു​ള്ള അ​ധി​കാ​രം തി​രി​ച്ചു ന​ൽ​കു​ക, പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കും വ​രെ തു​ട​രു​ന്ന ഈ ​ജീ​വ​ന്മ​ര​ണ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​സം​ഗ​ത്തി​ൽ ഷു​ക്കൂ​ർ വാ​ഗ്ദാ​നം ചെ​യ്തു.

100 ദി​വ​സ​ത്തി​ൽ 70 ദി​വ​സ​ത്തി​നു മു​ക​ളി​ൽ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച ബി.​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി, ഉ​മ്മ​ൻ.​ജെ. മേ​ടാ​രം, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഹാ​ജി​റാ ബീ​വി, ല​താ കൈ​മ​ൾ ക​രു​മാ​ടി തു​ട​ങ്ങി​യ വരെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സി.​കെ. വി​ജ​യ​കു​മാ​ർ, സ​ഫി​യ. ​കെ.​കെ, എ​സ്. കെ​. ലാ​മു​ദ്ധീ​ൻ, മോ​ഹ​ൻ​ദാ​സ്.​എ​ൻ, എ.​വി. ഫ്രാ​ൻ​സി​സ്, അ​ബ്ദു​ൾ ഗ​ഫൂ​ർ റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.