അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്ന​താ​യി അ​മ്പ​ല​പ്പു​ഴ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​പി​ക്കുന്നു.

ആ​രോ​ഗ്യ​രം​ഗ​ത്ത് മേ​ന്മ അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രാ​ണ് ആ​ല​പ്പു​ഴ ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കു​ട​പി​ടി​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വും വി​ശാ​ല​മാ​യ ഭൂ​മി സൗ​ക​ര്യ​മു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മി​തി മാ​ത്രം എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് സ​ർ​ക്കാ​ർ പ​റ​യ​ണ​മെ​ന്നും ബ്ലോ​ക്ക്‌ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ർ​ഡി​യോ​ള​ജി, ഗ്യാ​സ്ട്രോ​ള​ജി അ​ട​ക്ക​മു​ള്ള വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ഇ​ല്ലാ​തി​രി​ക്കു​ക​യും അ​വ​ശ്യ​മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​തെ​യും ഐ​സി​യു, കാ​ത്ത് ലാ​ബ്, ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ക​ടു​ത്ത അ​വ​ഗ​ണ​ന ഏ​ൽ​ക്കേ​ണ്ടി വ​രു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്.

ആ​ശു​പ​ത്രി​യി​ലു​ള്ള രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി അ​ട​ക്ക​മു​ള്ള​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ പോ​ലും ന​ശി​ക്കാ​ൻ ഇ​ട​യാ​കു​ന്ന​തും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ത​ക​ർ​ച്ച​പോ​ലും പ​രി​ഹ​രി​ക്കാ​ത്ത​തും കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മൂ​ല​മാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്താ​തെ സ​ർ​ക്കാ​രും ഇ​ട​തു​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി ലോ​ബി​ക്കു​വേ​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത് പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദ് പ​റ​ഞ്ഞു.