ചെത്തിപ്പുഴ ആശുപത്രിയില്‍ സൗജന്യ ഡയബറ്റിക് ക്യാമ്പ്
1481578
Sunday, November 24, 2024 5:02 AM IST
ചെത്തിപ്പുഴ: സെന്റ് തോമസ് ആശുപത്രി എന്‍ഡോക്രൈനോളജി ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ സൗജന്യ ഡയബറ്റിക് ക്യാമ്പ് 25 മുതല്‍ 29 വരെ നടത്തും. ഡോ.അരവിന്ദ് പ്രസാദ് (കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ്) ക്യാമ്പിന് നേതൃത്വം നല്‍കും.
ക്യാമ്പില്‍നിന്ന് നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് ഡോ. ഷൈമ മാര്‍ക്കോസിന്റെ (കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ്) നേതൃത്വത്തില്‍ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനയ്ക്കുള്ള സൗകര്യവും ലഭ്യമായിരിക്കും.
രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ കണ്സള്ട്ടേഷന് സൗജന്യമാണ്. ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0481 272 2100.
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുംകൂടി ഉന്നതനിലവാരമുള്ള പ്രമേഹരോഗ ചികിത്സ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ലഭ്യമാണെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു.