കായംകുളം നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 1.95 കോടി അനുവദിച്ചു
1481319
Saturday, November 23, 2024 5:00 AM IST
കായംകുളം: നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 1.95 കോടി രൂപ അനുവദിച്ചതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു. കായംകുളം നഗരസഭയിലെ കാക്കനാട്-കാങ്കാലിൽ റോഡിനായി 85 ലക്ഷം രൂപയും നിറയിൽ മുക്ക്-റെയിൽവേ സ്റ്റേഷൻ റോഡിന് 110 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ജീർണാവസ്ഥയിലായിരുന്ന ഈ രണ്ട് റോഡുകളിൽ കൂടിയുള്ള യാത്ര വളരെയധികം ദുഷ്കരമായിരുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമാണച്ചുമതല.
നടപടികൾ പൂർത്തിയാക്കി എത്രയും വേഗത്തിൽ നിര്‍മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുവേണ്ട നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതായും എംഎൽഎ പറഞ്ഞു.