ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സയ്ക്കു സുമനസുകളുടെ കാരുണ്യം തേടുന്നു
1481071
Friday, November 22, 2024 5:38 AM IST
കുട്ടനാട്: ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സയ്ക്കു സുമനസുകളുടെ കാരുണ്യം തേടുന്നു. കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി രമ്യ (37) ആണ് ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടുന്നത്. കറുകുറ്റി പഞ്ചായത്തംഗം ജിഷ സുനിൽകുമാർ കൺവീനറായി ചികിത്സാസഹായനിധി രൂപീകരിച്ചു.
സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന രമ്യയുടെ ഒരു വൃക്ക തകരാറിലായതിനെത്തുടർന്നു 2016ൽ മാതാവിന്റെ വൃക്ക സ്വീകരിച്ചിരുന്നു. എന്നാൽ, കോവിഡ് ബാധിച്ചതോടെ 2021ൽ വീണ്ടും വൃക്ക തകരാറിലായി. ഇപ്പോൾ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തുന്നു. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം.
ഇതിനു 35 ലക്ഷത്തിലേറെ രൂപ ചെലവു വരും. സഹായങ്ങൾ സ്വീകരിക്കാൻ എസ്ബിഐ കടവന്ത്ര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: അക്കൗണ്ട് നമ്പർ: 67355201286∙ IFSC: SBIN0070750∙ Gpay: 9605454219.