അ​ല​പ്പു​ഴ: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ങ്ക​ണം കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള വേ​ദി​യാ​കു​ന്നു. എ​ച്ച്. സ​ലാം എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷ​വും കാ​യി​ക​വ​കു​പ്പി​ന്‍റെ 50 ല​ക്ഷം രൂപ​യു​മു​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ക.

ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, സൈ​ക്കി​ൾ പോ​ളോ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ക​ത്തി​ൽ മ​ഡ് കോ​ർ​ട്ട്, ബാ​സ്ക​റ്റ്ബോ​ൾ സി​ന്ത​റ്റി​ക് കോ​ർ​ട്ട്, വോ​ളി​ബോ​ൾ മ​ഡ് കോ​ർ​ട്ട്, ഫെ​ൻ​സിം​ഗ് സ്റ്റേ​ഡി​യം, ഡ്ര​യി​നേ​ജ് സൗ​ക​ര്യം എ​ന്നി​വ​യാ​ണു ത​യാ​റാ​ക്കു​ക. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്.

എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ര​മേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ. ജ​യ​രാ​ജ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​സി​യാ​ദ്,

അം​ഗ​ങ്ങ​ളാ​യ സു​ഷ​മ രാ​ജീ​വ്, സി. ​ശ്രീ​കു​മാ​ർ, എ. ​അ​ജീ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ഫാ​ൻ​സി, വി​എ​ച്ച്എ​സ്‌​സി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് മേ​രി ഷീ​ബ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.