ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
1460489
Friday, October 11, 2024 5:49 AM IST
ആലപ്പുഴ: ജനറല്‍ ആശുപത്രിയുടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക മാനസിക വാരാചരണം സംഘടിപ്പിച്ചു.
വാരാചരണ സമാപനം ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ടൗണ്‍ഹാള്‍ പരിസരത്തു നിന്നാരംഭിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സമാപിച്ച ബോധവത്കരണ റാലിയില്‍ നഗരത്തിലെ വിവിധ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.
സമാപന സമ്മേളനം നഗരസഭാ ചെയര്‍പെഴ്സണ്‍ കെ. കെ ജയമ്മ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ആര് സന്ധ്യ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ റാലി, പോസ്റ്റര്‍, ക്വിസ്, റീല്‍ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം ചെയര്‍പെഴ്സണ്‍ നിര്‍വ്വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ കോശി സി പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ ആശുപത്രി ഡെ.സൂപ്രണ്ട് കെ വേണുഗോപാല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ ബി എസ് മിനി, ജനറല്‍ ആശുപത്രി ആര്. എം. ഒ ഇന്‍ ചാര്‍ജ് ഡോ. സെന്‍ പി.എ, ജനറല്‍ ആശുപത്രി അഡീഷണല്‍ ആര്.എം. ഒ ഡോ. പ്രിയദര്ശന്, നഴ്സിംഗ് സൂപ്രണ്ട് റെസി പി ബേബി എന്നിവര്‍ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാര്‍ക്ക് ക്വിസ്, റീല്‍ മത്സരങ്ങളും സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ മത്സരം, ബോധവത്കരണ റാലി മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. ഡോ. സുധീര്‍, അനുഷ, രാഖി കെ.ആര്, ജിന്‍സി മോള് ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സമ്മര്‍ദ നിയന്ത്രണം, മൈന്‍ഡ് ഫുള്‍നെസ് എന്നിവയില്‍ പരിശീലനവും നല്കി.