കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1460105
Thursday, October 10, 2024 12:11 AM IST
തുറവൂർ: കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇടമനത്തറയിൽ പരേതനായ സുകുവിന്റെ മകൻ കലേഷ് (40) ആണ് മരിച്ചത്. ഭാര്യയും മകനുമൊപ്പം കഴിഞ്ഞ ഏപ്രിലിൽ കണിച്ചുകുളങ്ങര അമ്പലത്തിൽ പോയി മടങ്ങവേ പട്ടണക്കാട് വച്ചാണ് ഇവർ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടമുണ്ടയാത്.
ഭാര്യ രജ്ഞിത നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മകൻ ദയൻ കൃഷണയും കലേഷും ചികിത്സയിലായിരുന്നു. മകൻ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും കലേഷിന്റെ നില മെച്ചപ്പെട്ട് വരുന്നതിനിടയാണ് വീണ്ടും ഗുരുതരമായതും മരണം സംഭവിച്ചതും. സംസ്കാരം നടത്തി.