കേരള കോൺഗ്രസ് ജന്മദിനം ആചരിച്ചു
1460099
Thursday, October 10, 2024 12:10 AM IST
ചേർത്തല: കേരള കോൺഗ്രസ് 60-ാം ജന്മദിനം ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചേർത്തല വടക്കേ അങ്ങാടിക്കവലയിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജു കോയിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ തമ്പി ചക്കുങ്കൽ, കെ.ജെ. എബിമോൻ, നിയോജക മണ്ഡലം സീനിയർ ജനറൽ സെക്രട്ടറി ജോസ് കുന്നുമ്മേൽപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ തോമസ് പേരേമഠം, റോബിൻ മാവുങ്കൽ, പി.എം. ജോയി, സേവി ജോൺ കണ്ണിവീട്ടിൽ, ടോമി ചെറുപ്പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊമ്പ്: കേരള കോൺഗ്രസ്-എം ജന്മദിനം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കുട്ടനാട്ടിലെ പതിമൂന്നു കേന്ദ്രങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പതാകയുയർത്തി. വെളിയനാട് മണ്ഡലത്തിൽ നടന്ന പരിപാടികളുടെ ഭാഗമായി മണ്ഡലം പ്രസിഡന്റ് ജോസ് പുത്തെൻപറമ്പിൽ പതാക ഉയർത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോണി പത്രോസ് ജന്മദിന സന്ദേശം നൽകി. ജോസഫ് കുട്ടി തുരുത്തേൽ, ഷിബു ലുക്കോസ്, ജിക്കു തങ്കച്ചൻ, ചാക്കോച്ചി പുരയ്ക്കൽ, ജെസ്റ്റിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ചേര്‍ത്തല: കേരള കോണ്‍ഗ്രസ് ജന്മദിനാഘോഷം ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി സമ്മേളനം നടത്തി. രാഷ്ട്രീയകാര്യസമിതിയംഗം വി.ടി. ജോസഫ് പതാക ഉയര്‍ത്തി. വിവിധ കേന്ദ്രങ്ങളില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കണ്ണാട്ട്, സി.ഇ. അഗസ്റ്റിന്, തോമസ് വടക്കേക്കരി, ജോസ് കൊണ്ടോട്ടിക്കരി, സാബു പാലക്കല്‍, ജേക്കബ്ബ് കുഴിപ്പള്ളി, വയലാര്‍ രജികുമാര്‍, ഷീജാസന്തോഷ്, ഷണ്മുഖന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എടത്വ: കേരള കോൺഗ്രസ് 60-ാം ജന്മദിന സമ്മേളനം എടത്വ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടകളോടെ ആചരിച്ചു. ഉന്നതാധികാര സമതി അംഗം റോയ് ഊരാംവേലിൽ പതാക ഉയർത്തി. എടത്വ മണ്ഡലം പ്രസിഡന്റ് ബാബു സേവ്യർ കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടെഡി സക്കറിയ, ബൈജു ജോസ്, പഞ്ചായത്തംഗങ്ങളായ ജയിൻ മാത്യു, രേഷ്മ ജോൺസൺ, പി.സി. ജോസഫ്, സണ്ണി പാലച്ചിറ, കുഞ്ഞുമോൻ വാതപ്പള്ളി, മോൻസി എലിപ്പള്ളി, ടോണിച്ചൽ ചേക്കയിൽ, ജോർജുകുട്ടി ചേന്ദങ്കര എന്നിവർ പ്രസംഗിച്ചു.
പുന്നപ്ര: മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് പതാകദിനം ആചരിച്ചു. ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മുരളി പര്യാത്ത്, സംസ്ഥാന കമ്മിറ്റി അംഗം എന്‍. അജിത്ത് രാജ്, ജില്ലാ സെക്രട്ടറി ജി. പുഷ്കരന്, കര്‍ഷക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഷാബുദ്ദീന്‍, സാബു കന്നിട്ടയില്‍, എസ്. സെബാസ്റ്റ്യന്‍, ലൈസമ്മ ബേബി, ബിനു മദനന് എന്നിവര്‍ പ്രസംഗിച്ചു.