കെസിവൈഎം തീരദേശ പഠന സഹവാസ ക്യാമ്പ് സമാപിച്ചു
1460096
Thursday, October 10, 2024 12:10 AM IST
ആലപ്പുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന തീരദേശ പഠന സഹവാസ ക്യാമ്പ് നെയ്തല്‍ സമാപിച്ചു. ആലപ്പുഴ രൂപതയിലെ സെന്റ് വിന്‍സെന്റ് പള്ളോട്ടി പള്ളിയില്‍ നടത്തിയ ക്യാമ്പ് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരളസഭയുടെ വീരസന്താനങ്ങളായ യുവജനങ്ങള്‍ സഭയുടെ മുഖമായി തീരദേശ ജനതകളുടെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ ഇറങ്ങിച്ചെന്ന് മുന്നേറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നവരാകണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വിവിധങ്ങളായ തീരദേശ പ്രശ്നങ്ങളില്‍ ക്ലാസുകള്‍ നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. തോമസ് മാണിയാപൊഴിയില്‍, സംസ്ഥാന സിന്‍ഡിക്കറ്റ് അംഗവും കെസി വൈഎം ലത്തീന്‍ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ കാസി പൂപ്പന, ആലപ്പുഴ രൂപത പ്രസിഡന്റ് റെനീഷ് ആന്റണി താന്നിക്കല്‍, മേഖല പ്രസിഡന്റ് കെവിന് ജൂഡ്, യൂണിറ്റ് പ്രസിഡന്റ് ഷാനു സൈമണ്‍, സംസ്ഥാന ഉപാധ്യക്ഷരായ അനു ഫ്രാന്‍സിസ്, ഷിബിന്‍ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ മെറിന് എം.എസ്, സുബിന് കെ. സണ്ണി, അഗസ്റ്റിന് ജോണ്‍ ജെ.സി, മരീറ്റ തോമസ്, ഡിബിന്‍ ഡൊമിനിക്, സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, സിസ്റ്റര്‍ റീനാ തോമസ് എന്നിവര്‍ നേതൃത്വം നല്കി. 32 രൂപതകളില്‍നിന്നായി 150 പേര്‍പങ്കെടുത്തു.