വൃക്ഷത്തൈ നടീലും പോസ്റ്റര്‍ മത്സരവും
1459418
Monday, October 7, 2024 4:14 AM IST
തിരുവല്ല: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും എന്‍ആര്‍സിയും ടിഎംഎം ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച കൂട്ട മരംനടീല്‍ മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. രാഹുല്‍ മുഖ്യാതിഥിയായിരുന്നു. ടിഎംഎം ഗ്രൂപ്പ് സെക്രട്ടറി ബെന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
എന്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സന് ഇടയാറന്മുള ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. ടിഎംഎം ആശുപത്രിയുടെ 90 വര്‍ഷത്തെ സേവനങ്ങളെ ക്കുറിച്ചു അഡ്മിനിസ്ട്രേറ്റര്‍ ജോര്‍ജ് മാത്യു പ്രസംഗിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാം ഏബ്രഹാം വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആശുപത്രി കാമ്പസില്‍ 90 വൃക്ഷത്തൈകള്‍ നട്ടു.