കു​തി​ര​വ​ട്ടംചി​റ​യും പൂ​മ​ല​ച്ചാ​ലും ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്
Monday, October 7, 2024 4:05 AM IST
ചെ​ങ്ങ​ന്നൂ​ര്‍: പ്ര​കൃ​തിര​മ​ണീ​യ​മാ​യ വെ​ണ്മ​ണി കു​തി​ര​വ​ട്ടം​ചി​റ​യും ആ​ലാ പ​ഞ്ചാ​യ​ത്തി​ലെ പൂ​മ​ല​ച്ചാ​ലും ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​പി​ടി​ക്കു​ന്നു. പ്ര​കൃ​തി​ദ​ത്ത ജ​ലാ​ശ​യങ്ങ​ളു​ള്‍​പ്പെ​ട്ട ര​ണ്ടു പ്ര​ദേ​ശ​ത്തെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് വി​ഭാ​വ​നം ചെ​യ്ത പൂ​മ​ല​ച്ചാ​ല്‍ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യി​രു​ന്നു. കു​തി​ര​വ​ട്ടം ചി​റ​യി​ല്‍ അ​ക്വാ പ്രോ​ജ​ക്ട് ടൗ​ണ്‍​ഷി​പ് പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി​യാ​യ​ത്. ഇ​തു ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജ​ലാ​ശ​യം ആ​ഴം​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു.

ശു​ദ്ധ​ജ​ല ത​ടാ​കം ഉ​ള്‍​പ്പെ​ട്ട ഇ​വി​ട​ത്തെ ജ​ല​സ്രോ​ത​സ് സം​ര​ക്ഷി​ച്ചുകൊ​ണ്ടു​ള്ള ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണ് ല​ക്ഷ്യംവയ്ക്കു​ന്ന​ത്. മ​ത്സ്യ​കൃ​ഷി​ക്കാ​യി കേ​ജ് ഫാ​മിംഗും നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളും മ​ത്സ്യ​വി​ത്തുത്പാ​ദ​ന​വും മ​റ്റ് അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ള്‍​ക്കും പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള കോ​ട്ടേ​ജു​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍, സൈ​ക്കി​ള്‍ ട്രാ​ക്ക്, ജിം, ​വാ​യ​ന​ശാ​ല മു​റി, ഡോ​ര്‍​മെ​റ്റ​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ വി​ഭാ​വ​നം ചെ​യ്യു​ന്നു. പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ദേ​ശ​ത്തിന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​തി​നൊ​പ്പം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത് . 15.11 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്.

വെ​ണ്മ​ണി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​ വാ​ര്‍​ഡി​ലെ കു​തി​ര​വ​ട്ടം​ചി​റ ഏ​റെ​നാ​ളാ​യി പാ​യ​ലും പോ​ള​യും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഏ​ക്ക​റു​ക​ണ​ക്കി​നു വി​സ്തൃ​തി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ത്തെ പ്ര​യോ ജ​ന​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ചി​റ​യു​ടെ തീ​ര​ത്ത് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​നു തു​ട​ക്ക​മി​ട്ടെ​ങ്കി​ലും തു​ട​ര്‍​ ന​ട​പ​ടിയു​ണ്ടാ​യി​ല്ല.


ആ​ലാ പൂ​മ​ല​ച്ചാ​ല്‍

ആ​ലാ പൂ​മ​ല​ച്ചാ​ലി​ല്‍ ആ​ദ്യഘ​ട്ട ടൂ​റി​സം​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 3.42 കോ​ടി​യു​ടെ അ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. പു​ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ന്‍റെ​യും ന​ഗ​ര​സ​ഭ പ​തി​നെ​ട്ടാം വാ​ര്‍​ഡി​ന്‍റെ​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ആ​ലാ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന് വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് നി​ര്‍​ദ്ദി​ഷ്ട പൂ​മ​ല​ച്ചാ​ല്‍ പ​ദ്ധ​തി പ്ര​ദേ​ശം. ജ​ലാ​ശ​യ​വും പ​രി​സ​ര​വും ഉ​ള്‍​പ്പെ​ടെ ഇ​രു​പ​ത്തി​മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യോ​ടൊ​പ്പം പൂ​മ​ല​ച്ചാ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന പാ​യ​ലും ചെ​ളി​യും നീ​ക്കം ചെ​യ്ത് ജ​ലാ​ശ​യ​ത്തി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചി​റ​യു​ടെ വ​ശ​ങ്ങ​ള്‍ പു​ല്‍​ത്ത​കി​ടി, ക​യ​ര്‍​ഭൂ​വ​സ്ത്രം എ​ന്നിവ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു.