ചേര്‍ത്തല: കിടപ്പുരോഗികൾക്കും ഡയാലിസിസ് രോഗികളടക്കം സാന്ത്വനം നൽകുന്ന ആൽഫ പാലിയേറ്റീവ് കെയർ ചേർത്തല ലിങ്ക് സെന്ററിന്റെ ഓഫീസ് വടക്കേ അങ്ങാടി കവലയ്ക്കു സമീപം ഡോ.കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. ചേർത്തല ജുമാ മസ്ജിദ് ഇമാം ആബിദ് ഹുസൈൻ മിസ്ബ്ബാഹി അനുഗ്രഹ പ്രഭാഷണം നടത്തി. കൗൺസിലർ എം.എ. സാജു, ഡോ. ഏബ്രഹാം നെയ്യാരപ്പള്ളി, അഡ്വ. ജോസ് ബെന്നട്ട്, അംജിത്കുമാർ, എം.സി. ചാക്കോ, ബേബി തോമസ്, ബാലമുരളി, സാന്ദ്ര, രാജേശ്വരി മുരളി എന്നിവർ പ്രസംഗിച്ചു.