ജില്ലാ ജയിലിൽ ഓണം ആഘോഷിച്ചു
1453401
Sunday, September 15, 2024 12:12 AM IST
ആലപ്പുഴ: കെസിബിസി കമ്മീഷൻ ജീസസ് ഫ്രട്ടേണിറ്റി ആലപ്പുഴ മേഖലയുടെ നേതൃത്വത്തിൽ ജില്ല ജയിലിൽ ഓണം ആഘോഷിച്ചു. പി.പി. ചിത്തരഞ്ജൻ എംഎൽഎ തടവുകാർക്ക് ഓണകോടി നൽകി ഉദ്ഘാടനം ചെയ്തു. യുവാക്കിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്ന് എം എൽ എ പറഞ്ഞു.
കമ്മീഷൻ എക്സിക്യൂട്ടീവ് അംഗം ഉമ്മച്ചൻ പി. ചക്കുപുരയ്ക്കൽ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ .എസ് . ശിവപ്രസാദ് കലാ കായിക മത്സരങ്ങൾക്ക് വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രാഷ്ട്രീയ തടവുകാരനായി ജയിലിൽ കഴിയേണ്ടി വന്ന അനുഭവം പങ്കുവച്ചു. സൂപ്രണ്ട് എ.അംജിത് , പി. എൽ വർഗ്ഗീസ്, സാബു എം.ജെ, ബാബു അത്തിപ്പെഴിയിൽ, സിസ്റ്റർമാരായ മെൽവീന, മിനി മൈക്കൾ, സെലിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.