ഓണാഘോഷവും കുടുംബ സംഗമവും
1453391
Sunday, September 15, 2024 12:12 AM IST
മാവേലിക്കര: കൊറ്റാർകാവ് സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ ഓണാഘോഷവും കുടുംബ സംഗമവും മാവേലിക്കര വൈഎംസിഎ ഹാളിൽ നടന്നു. സിനിമ-നാടക രചയിതാവ് ഫ്രാൻസിസ് റ്റി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.അജി കെ.തോമസ് അധ്യക്ഷത വഹിച്ചു.
ഫാ.ബൈജു തമ്പാൻ, ഫാ.ജോൺസൺ ശക്തിമംഗലം, ഫാ.സന്തോഷ് വി.ജോർജ്, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം സൈമൺ കെ.വർഗീസ്, കത്തീഡ്രൽ ട്രസ്റ്റി ജി.കോശി, ചാപ്പൽ ട്രസ്റ്റി ബാബു ജോൺ, കത്തീഡ്രൽ സെക്രട്ടറി ഷൈൻമോൻ.വി.റ്റി, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ജിജോ ജോസ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി 75 വയസുകഴിഞ്ഞവരെ ആദരിക്കൽ, 10,+2 ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനം, കലാപരിപാടികൾ, ഓണസദ്യ എന്നിവ നടന്നു. ലിറ്റോ വർഗീസ്, സച്ചിൻബാബു, ബെസലേൽ ജെ.ഷൈൻ, ഷറീന എബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.