സ്വാതന്ത്ര്യദിനാഘോഷം വേറിട്ട കാഴ്ചയായി
1444924
Wednesday, August 14, 2024 11:18 PM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഒരു വേറിട്ട കാഴ്ചയായി. 78 ത്രിവര്‍ണപതാകകളും 78 ചെടികളുമായി സ്വതന്ത്രഭാരതത്തിന്റെ 78-ാം വാര്‍ഷികത്തെ ഓര്‍മിപ്പിക്കാനായി 78 ദേശീയപതാകകളും ഭാരതത്തിന്റെ ഹരിതാപത്തെ സൂചിപ്പിക്കാന്‍ കുട്ടികള്‍ ഒരുമാസമായി വീട്ടില്‍ വളര്‍ത്തിയെടുത്ത വിവിധ തരം ചെടികളുമായിട്ടാണ് വോളന്റിയേഴ്സ് സ്വാതന്ത്ര്യദിനാഘോഷിക്കാനായി എത്തിയത്.
ചെടികള്‍ സ്കൂളില്‍ സംരക്ഷിക്കാനും പരിചരിക്കാനും എന്‍എസ്എസ് വോളന്റിയേഴ്സ് തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷം പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബില്‍ജ ജോസ്, ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കന്‍, റെസിലി വി. വര്‍ഗീസ്, ലീഡേഴ്സായ മിഥുന് നോബിള്‍, അലക്സ് റ്റി. സുനി, അലീനാ ജിജോ, പൗളിന് ട്രീസാ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.