അമ്പലപ്പുഴ: അധികൃതർ തിരിഞ്ഞു നോക്കിയില്ല. വാഹനപകടത്തിൽ ചത്തു റോഡരുകിൽ കിടന്ന നായയെ വീട്ടമ്മ മറവു ചെയ്തു.
പുന്നപ്രതെക്ക് പഞ്ചായത്ത് ചള്ളി പടിഞ്ഞാറേവീട്ടിൽ സുലഭയാണ് മാതൃക കാട്ടിയത്. പുന്നപ്ര പവർ ഹൗസിന് സമീപമാണ് നായ ചത്ത് ദുർഗന്ധം വഹിച്ചു ദിവസങ്ങളോളം കിടന്നത് പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. സുലഭയുടെ സഹായത്തിനായി സമീപത്തു കട നടത്തുന്ന അജ്മലും ചേർന്നു.