കായംകുളം: കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച അഡ്വ. പി.എസ്. ബാബുരാജിന് അന്ത്യാഞ്ജലികളോടെ നാട് വിടചൊല്ലി .വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുതിയിടം ബ്രഹ്മവിദ്യാ മന്ദിരത്തില്‍ ഭൗതികശരീരം സംസ്കരിച്ചു. ഇന്നലെ രാവിലെ കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ ജില്ലാ, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും ചേര്‍ന്ന് അന്ത്യോപചാരം അര്‍പ്പിച്ചു. പിന്നീട് കായംകുളം നഗരത്തിലൂടെ വിലാപയാത്രയായിട്ടാണ് ഭൗതികശരീരം വസതിയില്‍ എത്തിച്ചത്.
കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, സി ആര്. മഹേഷ് എംഎല്‍എ, ടി. ശരത്ചന്ദ്രപ്രസാദ്, എം.ജെ. ജോബ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എ.കെ. രാജന്, അഡ്വ .അനില്‍ ബോസ്, സതീഷ് കൊച്ചു പറമ്പില്‍, അഡ്വ. എബി . കുര്യാക്കോസ്, അഡ്വ. ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവർ അന്തിമോപചാരം അര്‍പ്പിച്ചു. അനുശോചനയോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എംപി, എ.എ. ഷുക്കൂര്‍, കെ.പി. ശ്രീകുമാര്‍, എം. ലിജു, അഡ്വ. ജോണ്സണ് ഏബ്രഹാം, എന്‍. ശിവദാസന്‍, പാലമുറ്റത്ത് വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.