പോക്സോ കേസില്‍ വയോധികന് അറസ്റ്റില്‍
1444108
Sunday, August 11, 2024 11:20 PM IST
പുല്ലാട്: പതിനഞ്ചുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂര്‍ വെള്ളിയറ പ്ലാങ്കമണ്‍ മടുക്കോലില്‍ വീട്ടില്‍ ജോസഫ് പീലിയാണ് (കുഞ്ഞൂഞ്ഞ് - 67) അറസ്റ്റിലായത്.
കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. സന്ധ്യയോടെ മലങ്കോട്ട പൊടിപ്പാറ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ സമീപിച്ച ഇയാള്‍, പെണ്‍കുട്ടിയുടെ കൈയിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് ഇന്നലെ ശിശുക്ഷേമസമിതിയില്നിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന്, ജോസഫിനെതിരേ പോക്സോ വകുപ്പുകൂടി ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.