മരം ജീവനു ഭീഷണി
1438284
Monday, July 22, 2024 11:41 PM IST
ചേര്‍ത്തല: മുട്ടത്തിപ്പറമ്പ് മാര്‍ക്കറ്റില്‍ അപകടാവസ്ഥയിലായ കൂറ്റന്‍മരം ജനങ്ങള്‍ക്കു ഭീഷണിയാകുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന മാവിന്റെ അടിഭാഗം ഉറഞ്ഞ് ഏതുസമയത്തും വീഴാവുന്ന നിലയിലാണ്.
മാര്‍ക്കറ്റിലെത്തുന്ന ജനങ്ങള്‍ക്കും സ്കൂള്‍ കൂട്ടികള്‍ക്കും മാര്‍ക്കറ്റിലെ സ്ഥാപനങ്ങള്‍ക്കും കെഎസ്ഇബി വൈദ്യുതി പോസ്റ്റുകള്‍ക്കും ഭീഷണിയാണ്.
നാട്ടുകാരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണെന്ന് മുട്ടത്തിപ്പറമ്പ് ഗുരുസമിതിയും പൗരസമിതിയും ആവശ്യപ്പെട്ടു.